ഇന്ത്യയിലെ ഏറ്റവും നല്ല ശാസ്ത്രപ്രചാരണപ്രവര്‍ത്തനത്തിനുള്ള 2019-ലെ ബൂട്ടി ഫൗണ്ടേഷന്‍ ജി.എസ്.എ അവാര്‍ഡ് പ്രൊഫ.എസ്.ശിവദാസിന്. ഫെബ്രുവരി 8, 9 തീയതികളില്‍ അഹമ്മദാബാദിലെ ഗണപത് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടക്കുന്ന ഗുജറാത്ത് സയന്‍സ് അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന സയന്‍സ് കോണ്‍ഗ്രസില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും. ഇരുനൂറോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ പ്രൊഫ.എസ്.ശിവദാസിന് കേരള സാഹിത്യ അക്കാദമി, കേന്ദ്രസാഹിത്യ അക്കാദമി, എന്‍സിഇആര്‍ടി എന്നിവയുടെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
Click this button or press Ctrl+G to toggle between Malayalam and English