കൂട്ട ഓട്ടം

0538f9374de5824bc3cffa354842ac4d-fire-dancer-fire-art

കഠിനമായ ചൂട്!   ഞാന്‍ വീടിനു പുറത്തിറങ്ങി.  മുകളില്‍ കത്തിജ്വലിച്ചു നില്‍ക്കുന്ന സൂര്യന്‍!

പെട്ടെന്നാണത് സംഭവിച്ചത്!

സൂര്യന്‍ ഇതാ താഴേയ്ക്ക് വരുന്നു!? തലയ്ക്കു മുകളില്‍!  അതും തൊട്ടടുത്ത്‌!!

ശരീരം മുഴുവന്‍ ചുട്ടുപൊള്ളുന്നു! വിയര്‍ത്തൊലിക്കുന്നു!

പിന്നൊന്നും ചിന്തിച്ചില്ല.  ഓടാന്‍ തുടങ്ങി.  മരണ ഓട്ടം.

തിരിഞ്ഞു നോക്കി.  പിന്നാലെ ജനം പെരുകുന്നു!

ചൂട് കൊണ്ട് തല കത്താന്‍ തുടങ്ങി.  കത്തിജ്വലിക്കുന്ന ശരീരങ്ങളുമായി ജനം ഓടുകയാണ്.

കടല്‍തീരമെത്തി.  ആര്‍ത്തലച്ചുവന്ന തിരമാലകളിലേക്ക് ഞങ്ങള്‍  എടുത്തു ചാടി.  സര്‍വശക്തിയുമെടുത്ത് നീന്താന്‍ തുടങ്ങി.

പെട്ടെന്നാണ് കടല്‍ജലം ചൂടുകൊണ്ട് ആവിയാകാന്‍ തുടങ്ങിയത്!  ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു തുള്ളി ജലം പോലും ബാക്കി വയ്ക്കാതെ കടല്‍ വറ്റി വരണ്ടു!

ഇനി എന്ത് ചെയ്യും?

ദേഹം മുഴുവന്‍ വെന്ത് ഉരുകുകയാണ്!  തല ഉരുകി ഒലിച്ച് തീരാറായി!

ഉടലിലേക്ക് ചൂട് വ്യാപിക്കുന്നു.  ഇതാ ഉടലും കൈകളും ഉരുകി തീര്‍ന്നു!!

ഇനി കാലുകള്‍ മാത്രം!?

കാലുകളിലേക്ക് തീ പടരാന്‍ തുടങ്ങുമ്പോള്‍ കത്തി ജ്വലിച്ച സൂര്യന്‍ പാഞ്ഞ് വന്ന് ഞങ്ങളുടെ മേല്‍ കത്തി അമരുകയായിരുന്നു!!

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here