കുളിച്ചില്ലെങ്കിലും
ഡ്രസ് ചെയ്ഞ്ചു ചെയ്തില്ലെങ്കിലും
രാവിലെ പുറത്തിറങ്ങണം
പണിയുണ്ടായാലും
ഇല്ലെങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും
അല്ലെങ്കിലും അരി സാമാനങ്ങള്‍ വാങ്ങണം
മോനു മീനും
മോള്‍ക്ക് ഉപ്പേരിക്കും
അവള്‍ക്ക് പപ്പടവും മേടിക്കണം
കുളിച്ചില്ലെങ്കിലും
ഡ്രസ്സ് ചെയ്ഞ്ചു ചെയ്തില്ലെങ്കിലും
രാവിലെ പുറത്തിറങ്ങണം…..