മഴയുടെ കരങ്ങളിൽ
കിലുകിലെ കിലുങ്ങും
കരിവളകളിൽ കൺപാർത്തു
ഏതോ കിനാവിലൂയലാടീട്ടു
മനസ്സിന്റെ കടലാസ്സു തോണിയിൽ
യാത്ര യാം യാത്രിക
നിൻ സഖി തൻ കരതലം
നെഞ്ചോട് ചേർത്തുകൊണ്ടാ
മിഴികളിൻ ജലാശയം
മറ്റൊരു മഴയായ്
പെയ്യുന്നതെവിടെ
നിൻ മെയ്യിലോ മാനതാരിലോ
ആ മഴയിൽ വീണ്ടും
മുങ്ങി നിവർന്നു നീ
പുഞ്ചിരി തൂകി
പുതപ്പിന്നടിയിൽ ചുരുണ്ടു കൂടാതെ
എണീക്കൂ എണീറ്റോന്നു പുൽകൂ
നിൻ മെയ്യുടെ ചൂടും
മനസ്സിലെ മഞ്ഞും
പങ്കിടാൻ പിന്നെയും
ശുഭ്രവസ്ത്രം ധരിച്ചു
കർമ്മ വീണയെ കയ്യിലെടുത്തു
തുടങ്ങൂ ഈ ദിനം
ശുഭദിനമാകാൻ
ഈ കൺമണിയുടെ ആശംസ ഏറ്റൂ
നിൻ മനസ്സിലും ഹൃത്തിലും.