മലയാള സൈബർ കവിതയുടെ അമരക്കാരിൽ ഒരാളാണ് കുഴൂർ വിത്സൻ. കവിതയെ സൈബർ ലോകത്തേക്ക് എത്തിക്കുന്നതിൽ അച്ചടി മലയാളം നാട് കടത്തിയ കവിതകൾ എന്ന ബ്ലോഗ് വഹിച്ച പങ്ക് ചെറുതല്ല. ഇന്ന് മലയാളത്തിലെ മികച്ച കവിതകൾ സൈബർ ലോകത്ത് പിറക്കുന്നു. അച്ചടി മാധ്യമങ്ങൾ ആ എഴുത്തുകാരെ തേടി എത്തുന്നു.
കുഴൂരിന്റെ ഏറ്റവും പുതിയ കവിത സമഹാരമായ പച്ച പോലത്തെ മഞ്ഞ എന്ന കൃതിയുടെ പ്രകാശനം നാളെ കോഴിക്കോട് മാനാഞ്ചിറയിൽ വെച്ചു നടക്കും. ഏറെ ആസ്വാദക ശ്രദ്ധ പിടിച്ചു പറ്റിയ വൈലറ്റിനുള്ള കത്തുകൾക്ക് ശേഷം പുറത്തുവരുന്ന പ്രണയ കവിതകളുടെ സമഹാരമാണിത്. വൈകിട്ട് നാലു മണിക്ക് നടക്കുന്ന പരിപാടിയോടനുബന്ധിച്ചു കവിതകളുടെ അവതരണവും പോയട്രി ഇൻസ്റ്റലേഷനും നടക്കും. ധ്വനി ബുക്സ് ആണ് പ്രസാധനം.