നാടണയുന്ന പ്രവാസിക്കൂട്ടം
നാടിന്ന് ഭാരമാകുന്നോ കഷ്ടം.
തീർത്തും അനുചിതമാണോ നോട്ടം?
തീരാ കളങ്കമതെന്തേ കോട്ടം.
പോകുവാനൊക്കില്ലേ സ്വന്തം വീട്ടിൽ
പാർക്കാനവനവൻ തീർത്ത കൂട്ടിൽ.
പാടില്ലയെന്ന് പറയും നാടോ?
പരദേശമെന്നതെന്തിത്ര കേടോ?
അകലെയിരുന്നടുക്കാതെ പോരേ…
അന്യോന്യം കാര്യമറിഞ്ഞു പോണ്ടേ…
അകതാരിലാനന്ദനം തരേണ്ടേ…
ആമോദമോടെ ആരാമം വേണ്ടേ…
പാവം പ്രവാസികളില്ലാ മണ്ണ്
മാമല നാടിന്റെ മാറിലുണ്ടോ?
നാട് വളർത്തിയ പേർഷ്യക്കാരൻ
നട്ട് നനച്ച സമ്പത്തതില്ലേ.
യാത്ര എളുപ്പത്തിലാക്കുവാനേ
നൂലാമാലകൾ ദൂരത്താക്കണേ.
നാടണയാൻ വഴി തീർത്തീടണേ.
ആകാശ വാതിൽ തുറന്നീടണേ.