തനിക്ക് ധൈര്യം പകരുന്നത് വലിയ എഴുത്തുകാരാണെന്ന് കുരീപ്പുഴ ശ്രീകുമാർ. പുരോഗമന കലാസാ ഹിത്യ സംഘം വഴുതക്കാട് യൂണിറ്റ് സംഘടിപ്പിച്ച ഒഎൻവി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവികാലത്ത് വിതക്കാവുന്ന വിത്തുകൾ സൂക്ഷിച്ചുവച്ച കവിയായിരുന്നു ഒഎൻവി. ഒഎൻവി അടക്കമുള്ള എഴുത്തുകാരുടെ സർഗാത്മക ഉറവിടം കലാലയമായിരുന്നു. ഭൂമിയെ നശിപ്പിക്കുന്നതിൽ അദ്ദേഹം ദുഖിതനായിരുന്നു. ഭൂമിക്കൊരു ചരമഗീതത്തിൽ മനുഷ്യനെ കവി പ്രതിസ്ഥാനത്ത് നിർത്തുകയാണെന്നും കുരീപ്പുഴ പറഞ്ഞു.
Home പുഴ മാഗസിന്