മുറ്റത്ത് ഒരു പഴനിആണ്ടവപ്പൂശാരി വന്നുനിന്നു. ചില്ലറത്തുട്ടുകൾ കൊടുത്ത് അമ്മ പോയപ്പോൾ അയാൾ എന്നെനോക്കി കണ്ണുകാട്ടി വിളിച്ചു. മനസ്സിലായോ? പഴനിയിലേയ്‌ക്കല്ലേ എന്ന് ഞാൻ തിരിച്ചുചോദിച്ചപ്പോൾ തലയിലെ മഞ്ഞമുണ്ട് നീക്കി അയാൾ കൊമ്പുകൾ കാണിച്ചു. പിന്നെ തിരിഞ്ഞുനിന്ന് പിന്നിലെ വാലും. ഇപ്പോൾ മനസ്സിലായില്ലേ?“ അയാൾ കണ്ണിറുക്കി ചിരിച്ചു. ദൈവമേ ആരാണ് ഈ വന്നിരിക്കുന്നത്, സാത്താൻ! ”എന്നെ രക്ഷിക്കണേ“ എവിടെയും ഒന്നുമാവാൻ കഴിയാത്ത ഒരു ത്രിശങ്കുവായി തുടരുന്ന ഞാൻ ആ കാലുകളിൽ എല്ലാഅംഗങ്ങളും ഉപയോഗിച്ചുകൊണ്ട് വീണു. പിശാച് എന്നെ പിടിച്ചുയർത്തി. ”രക്ഷിക്കാം. പക്ഷെ ചില്ലറ ചെലവുകൾ വരും“ എന്തു തുകയിൽ മുറിയും കച്ചവടം” എന്ന് ഞാൻ. “തികച്ചും അഞ്ചു രൂപ അത് ഈ നിമിഷം കിട്ടണം. തരുന്നത് പിന്നീടായാൽ കിട്ടുന്നത് രക്ഷയാവില്ല. ശാപമാകും.” കഠിനമായ ഈ ഉടമ്പടിയിൽ ചകിതനായ ഞാൻ “ദൈവമേ, എന്നു വിളിച്ചുകൊണ്ട് കീശയിലെ ചില്ലറ പുറത്തെടുത്തു. അതിൽ നാലേമുക്കാലേ ഉണ്ടായിരുന്നുളളൂ! ദൈവം ചതിച്ചതാണ്. കാരണം, എന്താണെന്നറിയണമെന്നോ, അതല്ലേ വായനക്കാരാ ഞാൻ തലക്കെട്ടിൽ പറഞ്ഞിട്ടുളളത്.
Generated from archived content: story1-feb.html Author: vkk-ramesh