വാഹനം
നമ്മെയുംകൊണ്ട് മുന്നോട്ടു
നീങ്ങിപ്പോകുമ്പോൾ
പൊയ്‌കകളും പറവക്കൂട്ടങ്ങളും
പാറപ്പരപ്പുകളും
പുഞ്ചനെല്‌പാടങ്ങളും
പനങ്കാവുകളും
ആകാശം നീലിച്ചു നിഴലിക്കുന്ന
നീർത്തടങ്ങളും
പിന്നോട്ടോടിയൊഴിയുന്നു.
ഒപ്പം നമ്മുടെ രണ്ടിറ്റു
കണ്ണുനീർത്തുളളികളും
സ്‌ഫടിക മുത്തുകളെപ്പോലെ
കനൽവെയിലിൽത്തട്ടിച്ചിന്നി
പിന്നിലേക്ക് പിന്നെയുംപിന്നെയും
പിന്നിലേക്ക് പറന്നുപോയാലെന്ത്….
Generated from archived content: poem13_june_05.html Author: vkk-ramesh