നാമസാരം

മുഖക്കണ്ണാടിയിൽ

സ്വന്തം രൂപം നോക്കിയിരിക്കുമ്പോൾ

സ്വാമിജിയുടെ

തണുത്ത മസ്‌തിഷ്‌ക്കത്തിലെ

*വെൻട്രൽ ടെഗ്‌മെന്റലിൽ നിന്നും

ഡോവമിൻ

ഫ്രണ്ടൽ കോർട്ടക്‌സിലും

ന്യൂക്ലിയസ്‌ അക്യൂമെൻസിലും

വ്യാപിക്കുന്നു

അതുകൊണ്ടാണ്‌

സ്വാമിജിക്ക്‌ സ്വരൂപാനന്ദ

എന്ന്‌ പേരുവന്നത്‌

*അളവറ്റ ആനന്ദാനുഭൂതി ഉണ്ടാവുന്നതിന്റെ ശാസ്‌ത്രീയ ഊഹം?

Generated from archived content: poem10_apr.html Author: vkk-ramesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here