ഇടത്തെ ചെവികൊണ്ട്
മൊബൈലിലുമ്മ
വയ്‌ക്കുമ്പോഴൊക്കെ
അവളിലാകെ
പടർന്നിരുന്നത്
റോങ്ങ് നമ്പറായിരുന്നു.
റോങ്ങ് നമ്പറിന്റെ
ശാസ്‌ത്രീയവശം
പഠിച്ചിട്ടില്ലെങ്കിലും
ഒരു നാൾ
ഒരു റോങ്ങ് നമ്പർ
വിളിച്ചപ്പോഴാണ്
അവൾ ഭൂമിയിലേക്ക്
ഇറങ്ങി നടന്നത്.
Generated from archived content: poem1_april28_11.html Author: vizhinjan_anilkumar
Click this button or press Ctrl+G to toggle between Malayalam and English