കൂലി

ചികിത്സാ നിർദ്ദേശത്തിനുശേഷം ഡോക്‌ടർ അയാൾ നൽകിയ പണം നോക്കിയിട്ട്‌ “എന്റെ കൺസൾട്ടിംഗ്‌ ഫീസ്‌ 100 രൂപയാണ്‌. ഇരുവെറും 50 രൂപയാണല്ലോ.”

അയാൾ “അതുമതി.”

“എന്ത്‌ അതുമതിയെന്നോ?” ഡോക്‌ടർ തന്റെ ഇത്രയും കാലത്തെ പ്രാക്‌ടീസിനിടയില ശ്രവിച്ച വിചിത്രമായ മറുപടികേട്ട്‌ അയാളെ തുറിച്ചുനോക്കി. “അതുമതിയെന്ന്‌ താനല്ലല്ലോ തീരുമാനിക്കുന്നത്‌. ആട്ടെ ഇയാളെ എവിടെയോ കണ്ടു പരിചയമുണ്ടല്ലോ.”

“ഞാൻ പട്ടണത്തിലെ ഒരു ചെരുപ്പുകുത്തിയാണ്‌. കുറച്ച്‌ നാൾ മുമ്പ്‌ സാറിന്റെ ചെരുപ്പു കേടുവന്നപ്പോൾ എന്നെക്കൊണ്ടാണ്‌ നന്നാക്കിയത്‌. കൂടി 10 രൂപ പറഞ്ഞപ്പോൾ ഇതുമതി എന്നു പറഞ്ഞ്‌ 5 രൂപ തന്നത്‌ ഓർമ്മയുണ്ടാകുമല്ലോ. ജോലി ചെയ്‌താൽ ന്യായമായ കൂടി കൊടുക്കണമെന്ന്‌ എനിക്ക്‌ നിർബന്ധമുണ്ട്‌. അതിനാൽ 5 രൂപയല്ല 50 രൂപ ഞാൻ തരുന്നു.”

Generated from archived content: story3_may28.html Author: viswan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here