സമ്പൂർണ്ണ ആരോഗ്യത്തിന്‌ കോഴിക്കറി ആവശ്യമില്ല

ഇന്ത്യയിൽ പ്രതിവർഷം കോടിക്കണക്കിന്‌ കോഴികൾ, ആർത്തിപിടിച്ച മനുഷ്യർക്കായി കശാപ്പു ചെയ്യപ്പെടുകയാണ്‌. ചിക്കൻടിക്കയും, ഗ്രില്ല്‌ പിടിപ്പിച്ച കോഴിയും, തന്തൂരിചിക്കനും, കിടത്തിപ്പൊരിച്ച കോഴിയും കഴിക്കുന്നവർ സൂക്ഷിക്കുക, നിങ്ങൾക്ക്‌ കാൻസർ പോലുളള മാരകരോഗങ്ങൾ പിടികൂടാൻ സാധ്യതയുണ്ട്‌. നമ്മുടെ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവരുന്ന മലപ്പുറം കോഴിക്കറിയും, മലായ്‌ കോഴിയും മനുഷ്യജീവന്റെ നിലനിൽപ്പിന്‌ ആവശ്യമില്ല. ജീവശാസ്‌ത്രപരമായി മനുഷ്യൻ സസ്യാഹാരിയാണ്‌. പക്ഷെ സാമൂഹിക പരിതസ്ഥിതിക്കുവിധേയമായി വളർന്നുവരുന്ന മനുഷ്യർ രക്തദാഹികളും, മാംസദാഹികളുമായി മാറുകയാണ്‌.

കമ്പിവലയിട്ട കൂട്ടിൽ വിസർജ്ജന പദാർത്ഥങ്ങൾക്കിടയിൽ സ്വാതന്ത്ര്യമില്ലാതെ വളരുന്ന കോഴികൾ സ്വതവേ മാനസികവും, ശാരീരികവുമായി ആരോഗ്യമില്ലാത്തവയാണ്‌. ഈ കോഴികളെ സൈക്കിളിലോ, ഓട്ടോറിക്ഷയിലോ തലകീഴായി കെട്ടിത്തൂക്കി ആവശ്യക്കാർക്ക്‌ വിതരണം ചെയ്യുന്ന കച്ചവടക്കാർക്ക്‌ ജീവന്റെ വിലയെന്തെന്നല്ല, മനുഷ്യന്റെ നിലനിൽപ്പും പ്രശ്‌നമല്ല. തലയറുക്കപ്പെട്ട ഇതേ കോഴികൾ വീടുകളിലും, ഹോട്ടലുകളിലും ഉളള ഫ്രിഡ്‌ജ്‌ എന്ന മോർച്ചറിയിൽ ദിവസങ്ങളോളം സൂക്ഷിക്കപ്പെടുന്നു. പിന്നീട്‌ ഇവ കൊതിയൂറുന്ന വിഭവങ്ങളായി രൂപപ്പെടുകയും മനുഷ്യർ ഇത്‌ ആഹരിക്കുകയും ചെയ്യുന്നു.

കോഴിയിറച്ചി കഴിക്കുന്നവരിൽ ലൂകോസിസ്‌ എന്ന കാൻസർ വളരെ അധികമായി കാണുന്നുവെന്ന്‌ ഫുഡ്‌ സ്‌റ്റാന്റേർഡ്‌ ഏജൻസി മുന്നറിയിപ്പു നൽകിയിട്ടുണ്ട്‌. കൂടാതെ സാൽമൊണല്ല പോലുളള ഭീകരവൈറസുകളും കോഴി ഉൽപ്പന്നങ്ങളിൽ നിന്നു പുറത്തുവരുന്നു. കോഴിയും, കോഴിമുട്ടയും മനുഷ്യന്‌ ആവശ്യമില്ല. കൊഴുപ്പും, കാൻസറും, ഹൃദയാഘാതവും ഒരു പ്രശ്‌നമല്ലെന്ന്‌ തോന്നുന്നവർക്ക്‌ സിങ്കപ്പൂർ ചിക്കനും, ടിക്കൻ കുട്ടൻചിക്കനും കൂടെ ഐസ്‌ക്യൂബിട്ട്‌ തണുപ്പിച്ച മദ്യവും കഴിക്കാം.

(മൃഗപഥം മാസികയിൽനിന്ന്‌)

Generated from archived content: essay1_dec17_05.html Author: viswan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here