തിരിച്ചുവരാത്ത തീവണ്ടി

നിറഞ്ഞ കണ്ണുകൾക്ക്‌ മുന്നിൽനിന്ന്‌

എനിക്ക്‌ നിന്നോടു യാത്ര പറയാൻ വയ്യ

നീ യാത്ര പറഞ്ഞുപോയ തീവണ്ടിയും

പിന്നെ മടങ്ങിവന്നില്ല

കാറ്റനങ്ങാത്ത ഏകാന്തത

വനശ്യാമനിബിഡതയിൽ

ഒറ്റയ്‌ക്കിരിക്കുന്ന ഒരു പക്ഷി

ചിറകുകൾ കടംവാങ്ങിപ്പോയവൾ

തിരിച്ചുവന്നില്ല

ജലാശയത്തെയും ഇരുൾമൂടിയിരിക്കുന്നു.

വനശയ്യയിൽ കരിയിലകളിളകുന്നു

സ്‌പന്ദനം നിലയ്‌ക്കാത്ത ഒരു ഹൃദയം

കാറ്റായ്‌ നേർത്തുവീശുന്നു

ഇലച്ചാർത്തിന്റെ നിദ്രയിൽനിന്നും

ഇറ്റുവീഴുന്നത്‌

നിന്റെ കണ്ണുനീരോ

എന്റെ ഹൃദയരക്തമോ?

(അന്തരിച്ച വിക്രമൻ മുഖത്തലയുടെ അപ്രകാശിത രചന)

Generated from archived content: poem1_dec17_05.html Author: vikraman-mughathala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English