വെറുതെ രസത്തിനായ്
ചവച്ചു തുമ്പുവാ-
നെനിക്കുവേണം നിൻ
വാരിയെല്ലുകൾ.
തിളച്ച രുധിരത്തിൽ
മസ്‌തിഷ്‌ക്കമിട്ടു വേവി-
ച്ചെനിക്കു സേവിക്കാൻ
സൂപ്പുതീർക്കണം.
ചുടുരക്തത്താൽ നീന്തൽ
കുളമൊന്നൊരുക്കണം; മതി
മറന്നെനിക്കു നീന്തി
നീരാടി തിമർക്കുവാൻ.
നിൻ കരൾ പിഴുതിഷ്‌ടിക പാകി
പണിതുയർത്തണം
മണിമന്ദിരം; പളളികൊളളാ-
നപ്‌സര കന്യകൾ കൂട്ടിനായ്.
നിന്റെ കുടൽമാല ഗളത്തിലണി-
ഞ്ഞെനിക്കുറഞ്ഞു തുളളണം
ശിവതാണ്‌ഡവം, ഞെട്ടി
വിറകൊളളട്ടെയേഴുലോകവും.
Generated from archived content: poem16_june_05.html Author: viaswam-manaloor
Click this button or press Ctrl+G to toggle between Malayalam and English