കഴുകനെ കാവലാക്കിയ
ശവംപോലെ
നാടിന്റെ ചോരയും നീരും
മജ്ജയും മാംസവും കൊത്തി
വലിച്ചുവിഴുങ്ങി അവർ
അസ്ഥിമാടങ്ങൾ തീർത്തു.
പുഴകൾ, കാടുകൾ
വായും, ജലം
പിറന്ന മണ്ണിനെ
വിറ്റാഘോഷിച്ചു
വിജയം ദേശഭക്തൻമാർ.
പുരയുടെ കഴുക്കോലൂരി
കൊടിപറപ്പിച്ചു
തെരുവിൽ മുഴക്കി
ഭരണനേട്ടങ്ങൾ.
Generated from archived content: poem11-feb.html Author: viaswam-manaloor