കാറ്റത്തൊരുകരിയില

ഒരില-

കറങ്ങി- കറങ്ങി

കാടിന്റെ കാണാകൈകളിൽ

ഞെരിഞ്ഞ്‌-ഞ്ഞെരിഞ്ഞ്‌

ഉടലുകീറി

ഞരമ്പുകൾപൊട്ടി

പറന്നു- പറന്നു പോകുന്നു.

പണ്ട്‌-ഒരു തേന്മാവിലെ

കുരുന്നില

ഒരു കിളിഞ്ഞിലിലെ പച്ചില

റോസാച്ചെടിയിലെ പഴുത്തില

പല്ലുകൊഴിഞ്ഞ്‌

നിലത്തുവീണ്‌

അസ്‌തികൂടത്തിൽ

കാറ്റ്‌പിടിച്ച്‌

ഇപ്പോഴും

കറങ്ങി-കറങ്ങി

പറന്ന്‌ – പറന്ന്‌

Generated from archived content: poem4_may21_08.html Author: vayalar-gopalakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here