എല്ലാമെരിയുന്ന കാലം നമുക്കൊക്കെ
വെണ്ണീറ് തൊട്ടു നടന്നു പോകാം
ഒക്കെയൊടുങ്ങുന്ന കാലം നമുക്കൊക്കെ
മക്കളെ തിന്നും വിശപ്പടക്കാം
വൃദ്ധവ്യഥയും കിളുന്നു വായ്‌ത്താരിയും
വാറ്റിയെടുത്തു കുടിച്ചു തുളളാം
അച്‌ഛന്റെ നാവും, കരളും പിഴുതെടു-
ത്തൊറ്റ മുലച്ചിക്ക് കാഴ്‌ചവയ്‌ക്കാം
അമ്മയെകാട്ടിൽ കളഞ്ഞിട്ട് പാഴ്‌ജന്മ
ബന്ധങ്ങളൊക്കെക്കുഴിച്ചു മൂടാം
ക്രിക്കറ്റ് മോന്താം കഴിയുമെങ്കിൽ കുറേ
വിക്കറ്റ് വീഴ്‌ത്തി പടിയിറങ്ങാം
Generated from archived content: poem13_feb10_06.html Author: vayalar-gopalakrishnan
Click this button or press Ctrl+G to toggle between Malayalam and English