അവസാനത്തെ കുപ്പത്തൊട്ടിയും തപ്പി വൃദ്ധൻ വടിയൂന്നി തെരുവിലൂടെ നടക്കവെ, സ്കൂൾ മൈതാനത്തെ ഉച്ചഭാഷിണിയിലൂടെ എവിടെയൊക്കെയോ കേട്ട് പരിചിതമായ ഒരു ശബ്ദം ഒഴുകിയെത്തി. അയാൾ വേച്ച് വേച്ച് സ്കൂൾ ഗേറ്റിനരുകിലെത്തി. അകത്ത് വേദിയിൽ കെട്ടിയിരുന്ന വർണ്ണ ശബളമായ ബാനർ വൃദ്ധന്റെ ശ്രദ്ധയിൽപ്പെട്ടു. അയാളുടെ നരച്ച കണ്ണുകൾ അക്ഷരങ്ങളിലുടക്കി. ഇന്ന് ലോകവൃദ്ധ ദിനം.
Generated from archived content: story6_nov.html Author: vasudevan_cherpu