അടിമത്തം

എന്റെ നാട്ടിൽ പൊട്ടിച്ച

സോഷ്യലിസത്തിൻ പ്രസംഗങ്ങൾ

കേട്ടു ഞാൻ ചെകിടനായ്‌.

എന്റെ നാടിൻ പുരോഗതിതൻ

വർണ്ണപ്പൊലിമകൾ കണ്ടു

തിമിരങ്ങളായ്‌ത്തീർന്നു-

വെൻ നയനങ്ങൾ.

ഇന്നിതായെൻ നാടിന്റെ

സുരക്ഷയ്‌ക്കുറപ്പാൻ

‘യൂമ’യെക്കൊണ്ടെൻ

കരചരണം ബന്ധിക്കുന്നു!

(‘യൂമ’ – ഇൻഡോയൂയെസ്‌ എന്റ്‌ യൂസ്‌ മോണിട്ടറിംഗ്‌ എഗ്രിമെന്റ്‌)

Generated from archived content: poem1_jan4_10.html Author: v_mahendrannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English