പടവുകൾ

സരസ്വതി ടീച്ചറുടെ ഹിന്ദിക്ലാസ്സിൽ പിൻബഞ്ചിലിരുന്ന്‌ അവൻ റോക്കറ്റ്‌ വിക്ഷേപണം നടത്തി. സാമൂഹികപാഠം ക്ലാസ്സിൽ ഫിലോമിന ടീച്ചറെ ധ്യാനിച്ചു ചിത്രം വരച്ചു. അദ്ധ്യാപകരെ തോല്‌പിച്ചു പടവിറങ്ങി. കള്ളുവാറ്റിയും ബോംബുണ്ടാക്കിയും മുഖ്യധാരയിലെ പ്രമാണിയായി. ഒരിക്കൽ അവൻ വന്നു. “കാളിദാസനും വ്യാസനും ഏത്‌ യൂണിവേഴ്‌സിറ്റിയിലാണ്‌ പഠിച്ചത്‌? ഏതു സർവ്വകലാശാലയാണ്‌ അവർക്ക്‌ ബിരുദവും ബിരുദാനന്തരബിരുദവും നല്‌കിയത്‌? അതുകൊണ്ട്‌ പാഠശാലകൾ പാഴ്‌ വേലകളാണ്‌….” വിദ്യാർത്ഥികളുടെ കരഘോഷങ്ങൾക്കിടയിൽ അവൻ കത്തിക്കയറി. പെൻഷൻപ്രായം ഉയർത്തിയാലുള്ള സാധ്യതകളെക്കുറിച്ചും കിനാവുനെയ്‌തിരുന്ന ഫിലോമിന ടീച്ചറും സരസ്വതിടീച്ചറും അപ്പോൾ എന്തുകൊണ്ടോ ബോധം കെട്ടുവീണു. മലയാളം മാഷ്‌ മാത്രം എരിയുന്ന സിഗററ്റിന്റെ മറുപുറത്തു ചുണ്ടുചേർക്കാൻ ശ്രമിച്ചു.

Generated from archived content: story1_may26_11.html Author: v_jayaprakash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English