മാനമെന്നൊരു നാലുകെട്ട്
ഭൂമി അതിന്റെ നടുമുറ്റം
മേഘങ്ങൾജാലകമറകൾ
താരങ്ങൾ ശരറാന്തലുകൾ
അമ്പിളിമാമൻ കാരണവർ
ഇടിവെട്ടുന്നത് ശാസനകൾ
മഴ പെയ്യുന്നത് കണ്ണീര്
ചുടുകാറ്റല്ലോ നെടുവീർപ്പ്.
സത്യം എന്നാൽ മാതാവ്
ധർമ്മം എന്നാൽ പിതാവ്
ദൈവം എന്നാൽ രക്ഷിതാവ്
ദൈവമേ തുണ മനുഷ്യന്.
Generated from archived content: poem1_apr10_07.html Author: unni_variath