റെയിൽവേ പാളത്തിന് കുറുകെ അവൾ നടന്നു. വല്യസ്‌റ്റേഷൻ. അനേകം പാളങ്ങൾ. തിടുക്കപ്പെട്ട് അവൾ ബാഗിൽ നിന്നും മൊബൈൽ പുറത്തെടുത്തു. ഫോൺ ഓണാക്കി. വിളിക്കേണ്ട നമ്പർ തിരഞ്ഞെടുത്തു. പച്ച ബട്ടൺ ഞെക്കി.
“ഹലോ” അവൻ വിളിച്ചു. സന്തോഷത്തിന്റെ സൂര്യൻ അവളുടെ മുഖത്ത് ഉദിച്ചു നിന്നു.
“ഇവിടെ റെയിഞ്ചില്ല.” മറുതലയ്‌ക്കലെ മറുപടി. കാമുകനാണ്. അവൾക്ക് നിരാശയായി. നാശം! പെട്ടെന്ന് ഒരു ട്രയിൻ ചൂളംവിളിച്ച് കടന്നുപോയി. അവൾ റെയിഞ്ചില്ലാത്ത ലോകത്തയ്‌ക്ക് യാത്രയായി.
Generated from archived content: story1_oct29_09.html Author: ullala_babu