പാലിന്റെ സ്വാദ്‌

ഡോ. രാധാകൃഷ്‌ണന്‌ മഹാത്മാഗാന്ധിജിയെ സന്ദർശിക്കാൻ അവസരം കിട്ടി. മദ്രാസിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച. ആദ്യമായിട്ടാണ്‌ അവർ പരസ്‌പരം കാണുന്നത്‌. സംഭാഷണമധ്യേ ഗാന്ധിജി സൂചിപ്പിച്ചു- “പാല്‌ കുടിക്കരുത്‌. അത്‌ മാട്ടിറച്ചിയുടെ സത്താണ്‌.”

ഡോ. രാധാകൃഷ്‌ണന്റെ മറുപടി ഉടൻ വന്നു. – അങ്ങനെയെങ്കിൽ നാമെല്ലാം മാംസഭുക്കുകളാണ്‌. നമ്മൾ അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ട്‌. അത്‌ മനുഷ്യമാംസത്തിന്റെ സത്താണ്‌.“

തെല്ലും കൂസാക്കാതെയുള്ള മറുപടികേട്ട്‌ ഗാന്ധിജി ഒരു നിമിഷം പകച്ചിരുന്നു.

Generated from archived content: story1_jan21_11.html Author: ullala_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English