ആദ്യമായി ദൈവം തോറ്റു!

സ്ഥലം യമരാജസന്നിധി. പുതുവത്സരം ആരംഭിക്കുന്നതിന്‌ തൊട്ടുമുൻപ്‌ 2003 ഡിസംബർ വരെ മരിച്ചവരുടെ ലിസ്‌റ്റ്‌ തയ്യാറാക്കി അവരിൽ നരകത്തിൽ പോകേണ്ടവർ എത്ര? സ്വർഗ്ഗത്തിൽ പോകേണ്ടവർ എത്ര? എന്ന അതികഠിനമായ ജോലിയിൽ ഏർപ്പെട്ടിരുന്ന യമരാജനും മന്ത്രിയും കണക്കു പൂർത്തിയായപ്പോഴേയ്‌ക്കും ഞെട്ടിപ്പോയി. കാരണം ഭൂരിപക്ഷവും നരകത്തിൽ പാർക്കേണ്ടവരാണ്‌. ഇതേ സമയംതന്നെ യമലോകത്ത്‌ അതിഭയങ്കരമായ അലർച്ചയും ബഹളവും കേട്ട യമരാജൻ ഭൃത്യനോട്‌ കൽപിച്ചു. ‘അവിടെ എന്താണെന്ന്‌ നോക്കീട്ടുവരിക’ പോയ ഭൃത്യൻ ശരവേഗത്തിൽ മടങ്ങിയെത്തിയതുകണ്ടു! യമരാജൻ ചോദിച്ചു. ‘എന്താണവിടെ?’ പ്രഭോ, ഒന്നു മടിച്ചുനിന്നശേഷം ഭൃത്യൻ പറഞ്ഞു. ‘പ്രഭോ അവിടെ മരിച്ചവരുടെ ആത്മാക്കളെല്ലാം ചേർന്ന്‌ അങ്ങയുടെ “സിംഹാസനവും രാജ്യവും” പിടിച്ചടക്കാൻ വേണ്ടി ഗ്രൂപ്പുതിരിച്ചതിൽ അഴിമതിയുണ്ടെന്ന്‌ ആരോപിച്ച്‌ അവിടെ അവർ തമ്മിൽ നടത്തുന്ന സംഘട്ടനമാണ്‌.’ അന്നാദ്യമായി യമരാജൻ ഞെട്ടിവിറച്ചു! പിന്നെ താടിക്ക്‌ കൈയും താങ്ങിയിരുന്നുപോയി! ലഹളക്കാർ മനുഷ്യ ആത്മാക്കളാണെന്നറിഞ്ഞ ദൈവം മനുഷ്യനെ സൃഷ്‌ടിച്ചതിൽ ഖേദിക്കുകയും ലജ്ജിച്ചു തലതാഴ്‌ത്തുകയും ചെയ്‌തു.

Generated from archived content: story2_july.html Author: udya-tpanachavila

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English