അറിയുക മനമേ,
ആയിരാനുഭവസിദ്ധമാം
ഇന്നിൻ നൂലാമാലകൾ
ഈ ജന്മത്തിൽ വിധിയെഴുത്തായ്!
ഉത്തരം മുട്ടും ചോദ്യം,
ഊരാക്കുടുക്കു മെനഞ്ഞുപോൽ!
ഋഷീവരൻ കണക്കെ,
എവ്വിധമൊരു തപം ചെയ്‌വാൻ
ഏതിടമനുയോജ്യം?
ഐവരെ നയിച്ച കൃഷ്ണാ… നീ
ഒരു കൈത്താങ്ങേകുമോ?
ഓരോവഗ്നിപരീക്ഷണങ്ങൾ
ഔചിത്യമായ് നേരിടാൻ
അമ്പമ്പോയിതെത്ര കഷ്ടമേ,
അഹോരാത്ര ദുരിതം!
Generated from archived content: poem8_oct1_07.html Author: tp_sivadasan