വിഷുക്കണി

എന്തെ, കണ്ണാ എനിക്കു നീ തന്നീലാ

നറു ചന്ദനമായൊരു ജന്മം

മയിൽപ്പീലിപോലൊരു ജന്മം

കൃഷ്‌ണതുളസീദളമായൊരു ജന്മം

എന്തെ, കണ്ണാ എനിക്കു നീ തന്നീലാ

മുരളീരവമായൊരു ജന്മം

എന്തെ, കണ്ണാ എനിക്കു നീ തന്നീലാ

ഒരു വിഷുക്കണിയായ്‌ നിൻ രൂപം

കാത്തിരിക്കുന്നു ഞാനോരോ

വിഷുവിനും കണ്ണാ നിൻ

തിരുരൂപം കണികാണുവാൻ.

Generated from archived content: poem18_june.html Author: tintu_rs

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here