മാവേലി നാട് കാണാൻ
വരുമ്പോൾ
മാനുഷരെല്ലാരും ഒന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
കള്ളന്മാർക്കാരോഗ്യം-
തീരെറയില്ല!
ഒരുവനും കാലുറയ്‌ക്കില്ല മണ്ണിൽ
പനിവന്നു പാടേ കിടപ്പിലാക്കി!
പത്രത്തിൽ കൂടുന്നു മരണസംഖ്യ!
സത്യത്തിൽ എത്രയെന്നാരറിയും?
ശാസ്ര്തം കുതിക്കുന്നു നാളിൽ നാളിൽ
ശാസ്ര്തീയമായിപ്പോയ്-
സംഹരിക്കാൻ!
ശത്രുക്കളിവിടെ പരോക്ഷമമായി
കൊന്നൊടുക്കുന്നു പലവിധത്തിൽ!
കണ്ണിൽ തിമിരം പിടിച്ച മട്ടിൽ
കൈകെട്ടി നിൽക്കുന്നു ശാസ്ര്തകാരൻ!
Generated from archived content: poem5_oct16_07.html Author: thulasi_velamanoor