ആർദ്ര നിമിഷങ്ങൾ

വാതിലിൽ വന്ന്‌

കാതോർത്ത്‌ നില്‌ക്കുന്നു

ക്ഷണിക്കപ്പെടാത്തോരതിഥി!

പഞ്ചാക്ഷരീ മന്ത്രം

ഉരുവിട്ടിരിക്കുന്നു

നിദ്രവരാത്തൊരുരോഗി!

തൊടിയിൽ ചിലയ്‌ക്കുന്നു

ചെമ്പോത്തുകൾ, ദൂരെ-

ഉയരുന്നു സൂര്യഗായത്രി!

ആഗതൻ വെളിയിൽ

നിന്നക്ഷമനാകുന്നു

ആർദ്രമായ്‌ ഒഴുകുന്നു!

അശരണക്കണ്ണുകൾ!

Generated from archived content: poem2_mar1_10.html Author: thulasi_velamanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here