സുനാമി വരാതിരിക്കാൻ

കുറെയേറെ കവനാബ്‌ജം കോർത്തുകെട്ടി-

യൊരുദിനം പുതുവൈപ്പിൽ ‘ഗ്രാമ’മെത്തി

സുരഭില സുമതതിയാസ്വദിച്ചു

പുതുമോദം മാനസച്ചെപ്പിൽ വച്ചു

മറവിയിൽ നിന്നൊന്നുണർന്നപോലെ

സ്‌മരണകളോരോന്നുയർന്നു വന്നു

ഇവിടെ സുനാമിതകർത്ത കാര്യ

മവിടത്തെ ‘ഗ്രാമ’ മറിഞ്ഞിരിക്കാം

ഗതികെട്ട ധീരവസോദരന്മാർ

ക്ഷിതിയിലഭയമിരന്നിടുന്നു.

പുനരധിവാസത്തിനായ്‌പ്പുരക-

ളിനിയും പണിതുകൊടുത്തതില്ല.

അവരുടെ ദുരിതത്തിൽ പങ്കുചേരാ-

നവസരം വന്നതിലാത്മഖേദം

ഇനിയും സുനാമിവരാതിരിക്കാൻ

കനിവാർന്നു ദൈവമേ കാത്തിടേണെ.

Generated from archived content: poem19_june_05.html Author: thottappilly_bhaskarannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English