കടൽ

കടലേ നീ കയർക്കേണ്ട

കവർന്നില്ലേ ജീവിതങ്ങൾ

കനിവുണ്ടോ നിനക്കുളളിൽ

കയ്‌പുനീരിൻ തടാകമേ.

അല്ലെങ്കിലെന്തിനുനിന്നെ

പഴിക്കുന്നു നാം, മാനവർ

തെല്ലെങ്കിലും ബാക്കിയുണ്ടോ

പരസ്‌നേഹം, സാഹോദര്യം

പിച്ചക്കാശിനു വിൽക്കുന്നു

പ്രകൃതിതൻ പച്ചപ്പിനെ!

ആമാശയം ആശയാക്കി

കീശവീർത്തു നടപ്പവർ

Generated from archived content: poem3_apr23.html Author: thirumala-sivankutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here