കാക്കിക്കുളളിലെ കാടത്തം
കണ്ടെൻ കണ്ണുകലങ്ങുന്നു.
ഉരുട്ടലിൻ മേളയോ
ഉരുളിൻ കാഴ്‌ചയോ
അരങ്ങേറുന്നു പോലീസ്
ലോക്കപ്പുമുറികളിൽ
ഉയർപോയോരുടലുകൾ
കയറിൽക്കെട്ടി താഴ്‌ത്തി
ഉറിയടിച്ചു രസിക്കുന്നുവോ?
ഉണ്ണിക്കണ്ണനാം ലാത്തിധാരികൾ
ജീവനും സ്വത്തിനും കാവൽ
നിൽക്കേണ്ട കാക്കിപ്പടകളാൽ
തീർക്കയോ കൊലക്കളം
കേരളം നടുങ്ങുന്നു.
Generated from archived content: poem12_dec17_05.html Author: thirumala-sivankutti