ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും…………!
അവർക്കിടയിൽ ‘കഷ്‌ടം’ എന്ന ഒരു വാക്കും! ഇതൊക്കെ തലമുറയ്‌ക്ക് അറിയാം എന്നു തോന്നുന്നില്ല. അറിയുന്നതിനോടു പൊരുത്തപ്പെടാൻ കഴിഞ്ഞു എന്നും വരില്ല!
ഭ്രാന്താലയമായിരുന്ന കോരളത്തെ സാമൂഹ്യമുന്നേറ്റത്തിന്റെ പാതയിലേയ്‌ക്ക് നയിച്ച രണ്ടു കർമ്മയോഗികൾ. സമകാലീകരായി ജീവിക്കുകയും പരസ്‌പരം ഇഷ്‌ടപ്പെട്ടും ആദരിച്ചും കഴിഞ്ഞിരുന്ന അവർ ഗുരുശിഷ്യരായിരുന്നു. എന്നത് ഇന്നു തർക്കവിഷയം. ആര്, ആരുടെ ശിഷ്യൻ എന്ന ഗർവ്വുനിറഞ്ഞ ചോദ്യത്തിനും അത്രകാലപ്പഴക്കമില്ല അങ്ങനെ ഒരു ചോദ്യം ഇവരുടെ ജീവിതകാലത്ത് ഉത്ഭവിച്ചരുന്നുമില്ല പരസ്‌പരം ബഹുമാനിതരായി രണ്ടുപാതകളിലൂടെ സഞ്ചരിച്ച് സ്വന്തം കർമ്മങ്ങളിൽ മുഴുകി. അപ്പോഴും ഗുരുശിഷ്യബന്ധത്തിന്റെ പവിത്രതകാത്തുസൂക്ഷിച്ചു.
1058 ലാണ് രണ്ടുപേരും തമ്മിൽ ആദ്യം കണ്ടതെന്നു ചരിത്രം രേഖപ്പെടുത്തിയിട്ടിണ്ട്. വാമനപുരത്തെ അണിയൂർക്ഷേത്രസന്നിധിയിൽ വച്ച്. ക്ഷേത്രപരിസരത്തു ശങ്കിച്ചു. നിന്ന നാരായണഗുരുവിനെ ചട്ടമ്പിയുടെ ഒരു ശിഷ്യനാണ് കൂട്ടിക്കൊണ്ടു ചെന്നത്. നാരായണൻ സന്യാസദീക്ഷസ്വീകരിച്ചു കഴിഞ്ഞിരുന്നുവെങ്കിലും ആത്മസംതൃപ്‌തനായിരുന്നില്ല. അതിന്റെ അസ്വസ്തയുമായി അലയുകയായിരുന്നു.
ആ പരിചയം സൗഹൃദമായി. ആത്മബന്ധമായി . പിന്നെ ഗുരുശിഷ്യരും. ആത്മബോധനത്തിന് ആവശ്യമായ മന്ത്രമാണ് ആദ്യം നൽകിയത്. ‘ബാലാസുബ്രഹ്‌മണ്യം’ എന്ന ചതുർദ്ദശ്ശാക്ഷരിമന്ത്രവും ചട്ടമ്പിസ്വാമികളിൽ നിന്നു നാരായണൻ ഉൾക്കൊണ്ടശേഷമാണ് അദ്ദേഹത്തിന് യോഗസിദ്ധിഉപലബ്‌ധമായത്. ഇതൊക്കെ അരുവിപ്പുറത്തു വച്ചാണ് സംഭവിച്ചത്. ഏകദേശം നാലുമാസക്കാലത്തോളം രണ്ടുപേരും ഒരുമിച്ച് അരുവിപ്പുറത്തുതാമസിച്ചു. ‘ഏകാന്തധ്യാനത്തിനു പറ്റിയ ഒരുപാറപ്പുറത്തിരുന്നാണ് ചട്ടമ്പി നാണുവിന് ബാലാസുബ്രഹ്‌മണ്യമന്ത്രം ചൊല്ലിക്കൊടുത്തത്. ആ സ്ഥാനത്താണ് പിൽക്കാലത്ത് നാരായണഗുരുശിവപ്രതിഷ്‌ഠനടത്തിയത്. ശിഷ്യൻ ഗുരുവിനുനൽകിയദക്ഷിണ ആയിരുന്നു അതെന്നുവ്യക്തമാക്കുന്നതെളിവുകൾ ഏറെക്കാലം അവിടെ ഉണ്ടായിരുന്നുവെന്ന് പലരും വ്യക്തമാക്കിയിട്ടുണ്ട്. അന്നും ആര്, ആരുടെശിഷ്യൻ എന്ന ചോദ്യം ഉദിച്ചിരുന്നില്ല. അരുവിപ്പുറത്തെ പ്രസ്‌തുതതെളിവുകൾ നീങ്ങിയശേഷമാണ് ഇഠ ചോദ്യവും പ്രത്യക്ഷപ്പെട്ടത്.
പ്രശസ്‌ത തത്വചിന്തകനും ശ്രീനാരായണഗുരുവിന്റെ ശിഷ്യനുമായ ഡോഃനടരാജന്റെ World of the Guru എന്ന പുസ്‌തകത്തിൽ ഈ ചോദ്യത്തിന്റെ ഉത്തരമുണ്ട്. നാടൻ മണ്ണിൽ കുരുത്ത ഈടേറിയ പ്രതിഭകളുടെ പ്രതിനിധി,പ്രായം കൂടിയ കൂട്ടുകാരനെ (ചട്ടമ്പി സ്വാമികളെ) ചുറ്റിപത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് തിരുവിതാംകൂറിൽ സാംസ്‌ക്കാരികവും സാഹിത്യവും ആത്മീയവാമായ ഒരുനവോത്ഥാന പ്രക്രിയയ്‌ക്കു തുടക്കമിട്ടു. അന്നത്തെ പ്രമുഖകവികളും ഭാഷാപാണ്ഡിതനമാരു യോഗികളും ആയൂർവേദാചാര്യന്മാമരുമൊക്കെക്ക ഇതിൽ ആവേശഭരിതരായി വേണ്ടത്ര സഹായം നൽകി. ഗുരുവിന്റെ ശ്രീനാരായണന്റെ) പക്വമായ ചേതന ഈ ആഹ്വാനത്തെ സഹർഷം സ്വാഗതം ചെയ്‌തു. നവോത്ഥാനവിഭാഗത്തിന്റെ നേതാക്കളിരൊളായിരുന്ന കുഞ്ഞൻപിള്ളചട്ടമ്പി. ഗുരു (ശ്രീനാരായണൻ)വിന്റെ അന്തർലീനസാദ്ധ്യതകളെ മുൻകൂട്ടി മനസ്സിലാക്കി, നന്ത്രപരവും പരിപക്വവുമായ മാർഗ്ഗനിർദ്ദേശംകൊണ്ട് ലജ്ജാലുവും കുലീനയുവാവുമായിരുന്ന അന്നത്തെ നാണുവിനെ സ്വയം ആവിഷ്‌ക്കരിക്കാൻ ബോധപൂർവ്വം പരിശ്രമിക്കുകയും ചെയ്‌തു
നവാഗതരായ ശ്രീനാരായണീയ മീമാംസകരെപ്പോലെ സങ്കാചിതത്വത്തിന്റെ വേലിക്കെട്ടിൽ നിന്ന് വസ്‌തുതകളെ നോക്കികണ്ട ആളായിരുന്നില്ല ഡോ.നടരാജൻ എന്നു വ്യക്തം. അതുകൊണ്ടുതന്നെ ലോക്ലാസിക്കുകളുടെ ഗണത്തിൽപ്പെടുന്ന അദ്ദേഹത്തിന്റെ പുസ്‌തകത്തിൽ ശ്രീനാരായണഗുരു ചട്ടമ്പിസ്വാമിയുടെ ശിഷ്യൻ തന്നെ!!
ഹിമാലായത്തിൽ നിന്ന് ഉത്ഭവിച്ച ഗംഗ വഴിപിരിഞ്ഞ് രണ്ടുപാതയിലൂടെ സഞ്ചരിച്ച് പ്രയാഗിലെത്തി ഒന്നായി സമുദ്രത്തിൽ പതിക്കുന്നതുപോലെ, ഒരു കാലഘട്ടത്തിൽ ജനിച്ച് രണ്ടുവഴികളിലൂടെ സഞ്ചരിച്ച് ഒടുവിൽ സമാധിയിലൂടെ ബ്രഹ്‌മത്തിൽ ലയിച്ച ആ മഹാപ്രതിഭകൾ മരണം വരെ പരസ്‌പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ഇടപഴക്കുകയും ചെയ്‌തിരുന്നു എന്നതിനു നിരവധി തെളിവുകളുണ്ട്. ഒപ്പം പരസ്‌പരം ക്രിയാത്മകമായി പ്രതികരിക്കുന്നതിനും അവർ മടിച്ചിരുന്നില്ല എന്നതിനും. അത്തരമൊരു പ്രതികരണമാണ് ’കഷ്‌ടം‘ എന്നവാക്കിൽ ചട്ടമ്പിസ്വാമികൾ ഒരുക്കിയത്. നാരായണഗുരുവിന്റെ മഹത്തായ ഒരു കർമ്മത്തെയാണ് ആ ഒരുവാക്കിൽ ചട്ടമ്പിസ്വാമികൾ പരിഹസിച്ചത്. ആ പ്രതികരണത്തിന്റെ അർത്ഥം മനസ്സിലാക്കാൻ ഏറെ വൈകാതെ ഗുരു, ചട്ടമ്പിസ്വാമികളെ നേരിൽ കാണാൻ പുറപ്പെട്ടു.
ചട്ടമ്പിസ്വാമികൾ അക്ക് കൊല്ലത്തുള്ള അദ്ദേഹത്തിന്റെ ഗൃഹസ്ഥാശീഷ്യനായ കല്ലു വീട്ടിൽ ഗോവിന്ദപ്പിള്ള (ധഋഖ മേേഇ. പൺർൻ.) യുടെ അതിഥ്യം സ്വീകരിച്ചവവസിക്കുന്ന കാലം. നാരായണഗുരു ശിവഗിരിയിലും.
ശിവഗിരിയിലെ പ്രതിഷ്‌ഠ കഴിഞ്ഞ് അവിടെ അനുഷ്‌ഠിച്ച വിവരം ഒരു കത്തുമുഖാന്തിരം ചട്ടമ്പിസ്വാമികളെ അറിയുന്നു. കത്ത് അഞ്ചൽ ശിപായി കല്ലുവീട്ടിൽ കൊണ്ടുചെല്ലുമ്പോൾ അവിടെ ചട്ടമ്പിയുടെ മറ്റൊരു ഗൃഹസ്ഥശിഷ്യൻ വെണ്മണി എം.കെ. നാരായണപിള്ളയും ഉണ്ടുയിരുന്നു. കത്തുകൈപ്പറ്റിയ ചട്ടമ്പിസ്വാമി കവർ പൊട്ടിച്ച് ഉള്ളടക്കം വായിച്ചു കേൾപ്പിക്കാൻ നാരായണപിള്ളയെ ഏൽപിച്ചു. അദ്ദേഹം വായിച്ചു കേൾപ്പിച്ചു. ശിവഗിരിയിൽ ’ഞാൻ പ്രതിഷ്‌ഠ‘ നടത്തി എന്നായിരുന്നു അതിൽ രേഖപ്പെടുത്തിയിരുന്നത്.
കത്തുവായിച്ചുകേട്ട ചട്ടമ്പിസ്വാമികൾ അൽപ്പനേരം ചിന്താമഗ്നനായി ഇരുന്നു. ശേഷം നാരായണപിള്ളയോടു കാൽ കടലാസ്സും പേനയും എടുക്കുവാൻ ആജ്ഞുപിച്ചു. കടലാസും പേനയുമായി വന്ന അദ്ദേഹത്തോട് ഗുരുസ്വാമിളുടെ കത്തിനു മറുപടി എഴുതാൻ പറഞ്ഞു. വാചകം ചട്ടമ്പി സ്വാമികൾ തന്നെ പറഞ്ഞു കൊടുത്തു. അത് ഇപ്രകാരമാണ്.
“ഓം
എത്രയും പ്രിയപ്പെട്ട നാണുവിന്,
അയച്ച കത്ത്‌കിട്ടി ’കഷ്‌ടം‘
ചട്ടമ്പി”.
കൂടുതലായി ഒരക്ഷരം പോലും എഴുതേണ്ടതില്ലെന്നു ചട്ടമ്പി സ്വാമികൾ പറഞ്ഞു. തുടർന്ന് അതുകവറിലാക്കി നാരായണപിള്ള വിലാസം എഴുതി അഞ്ചൽ പെട്ടിയിൽ നിക്ഷേപിച്ചിു.
കത്ത് പെട്ടിയിലിട്ട് ഏകദേശം ഒരു മാസമായപ്പോൽ നാരായണ ഗുരുസ്വാമികളും ചില ശിഷ്യരും കൊല്ലത്തെ കല്ലുവീട്ടിലെത്തി. അപ്രതീക്ഷിതമായിരുന്നു സന്ദർശനം. കണ്ടുമുട്ടിയപാടെ നാരായണ ഗുരുസ്വാമികളെ സാഷ്‌ടാഗനമസ്‌ക്കാരത്തിലൂണെ ആദരിച്ചു. പെട്ടെന്നുതന്നെ നാരായണ ഗുരുവിനെ പിടിച്ചെഴുന്നേൽപ്പിച്ചു ആശീർവദിച്ചിട്ട് തന്റെ ഒപ്പം ഇരുത്തി. ’എന്തേ ഇങ്ങോട്ട് തിരിച്ചു.. എന്തുണ്ടു വിശേഷം‘ – ശേഷം ചട്ടമ്പിസ്വാമികൾ ആരാഞ്ഞു. ’വിശേഷം ഒന്നുമില്ല. ആ മറുപടിയിൽ കണ്ട ‘കഷ്‌ടത്തിന്റെ അർത്ഥം മനസ്സിലായില്ല…’ നാരായണ ഗുരുവി ചിരിച്ചുകൊണ്ടു മൊഴിഞ്ഞു. ആ കഷ്‌ടം രണ്ടുതരമുണ്ടെന്നു ചട്ടമ്പിസ്വാമികൾ വ്യാഖ്യാനിച്ചു. അമ്പലങ്ങളും ദൈവങ്ങളുമാണ് തിരുവിതാംകൂറിനെ ഇന്നത്തെ സ്ഥിതിയിൽ എത്തിച്ചതെന്ന് ഉദാഹരണങ്ങൾ സഹിതമ അദ്ദേഹം വ്യക്തമാക്കി. ആ അവസ്ഥയിൽ നിന്നു നാടിനെയും നാട്ടാരെയും മോചിപ്പിക്കാൻ ഓരോരുത്തർ പെടുന്ന പാട് നമ്മൾ നേരിൽ കാണുന്നു. അനുഭവിക്കുന്നു. കൂട്ടത്തിൽ ഒരു അമ്പലവും ദൈവവും കൂടി കൂടുമ്പോൾ ആളുകൾ അത്രയേറെ അടിമകളും സ്വാർത്ഥമതികളും ആയിതീരും. അത് ഇന്നത്തെ രീതിയിൽ ‘കഷ്‌ട’മാണ്. അതാണ് അങ്ങനെ എഴുതിയത്. ഞാൻ പ്രതിഷ്‌ഠ നടത്തി‘ എന്നാണ് ആ കത്തിൽ നിങ്ങൾ എനിക്ക് എഴുതിയത് ഒരു സന്യാസി ഒരിക്കലും അങ്ങനെ ചിന്തിക്കാനും എഴുതുവാനും പാടില്ല. ’ഞാൻ പ്രതിഷ്‌ഠ നടത്തി‘ എന്ന് എഴുതിയ നിലയ്‌ക്ക് ആ ക്ഷേത്രത്തോടും പ്രതിഷ്‌ഠയോടും ഒരു അരുമ സന്താനത്തോടെന്നപോലെ പിരിയാൻ പടില്ലാത്തവണ്ണം മമക തോന്നുക സ്വാഭാവികം.
അനേകനാളത്തെ ഉഗ്രമായ സാധാനങ്ങളുടെയും തപസ്സിന്റെയും ഫലമായി ഒരു സന്യാസയ കൈവരിക്കേണ്ട നിസ്സംഗത്വം പ്രാപിക്കാൻ നിങ്ങൾക്ക് ഇതുവരെ കഴിഞ്ഞില്ലെന്നു സാരം ഒരു സന്യാസിയുടെ ജീവൻ മുക്തിക്ക് ഇനിയിം ജന്മം വേണ്ടിവരും എന്ന് അത് നമ്മെ ഓർമ്മിപ്പിക്കുന്നു. അത് ദു;ഖകരമായ ഒരു അവസ്ഥയാണ്. മാത്രമല്ല അടുത്ത ജന്മത്തിൽ ആയിട്ടെങ്കിലും ഈ ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ അലയേണ്ടി വരുകയെന്നതാണ് ഈ മമതയുടെ ഫലം. ഒരു സന്യാസിയായ താങ്കൾക്ക്് അതു തരിച്ചറിയാൻ കഴിയുന്നില്ല എന്നും ഓർത്തു. അതും കഷ്‌ടമാണ്. ഇങ്ങനെയായിരുന്നു ആ ’കഷ്‌ട‘ത്തിന് ചട്ടമ്പിസ്വാമികൾ നല്‌കിയ വ്യാഖ്യാനം ക്ഷമയോടെയാണ് ഗുരുസ്വാമികളും ശിഷ്യന്മാരും അത് കേട്ടിരുന്നത്. സ്വാമികളുടെ ആ വ്യാഖ്യാനവും ചിന്തയും തികച്ചും ശരിയെന്ന് ഗുരുസ്വാമി തലകുലുക്കി സമ്മതിക്കുകയും ചെറയ്‌തു. അധികം താമസിയാതെ തന്നെ ചട്ടമ്പല സ്വാമികൾ ക്ഷേത്രങ്ങളെക്കുറിച്ച് പറഞ്ഞക് സത്യത്തിന്റെ പോർക്കലികളായി തന്റെ മുന്നിൽ നിന്നലറുന്നത് നേരിട്ടു ബോധ്യപ്പെട്ടു ഗുരുദേവന്. താൻ പ്രതിഷ്‌ഠിച്ച ക്ഷേത്രത്തിനു മുന്നിൽ നിന്ന് ആ കർമ്മത്തിന്റെ പേരിൽ ദുഖഃത്തിന്റെ ആത്മപീഡ ഏറ്റുവാങ്ങിയതും ചരിത്രം. അത് മറ്റൊരവസരത്തിലാകാം.
Generated from archived content: eassay1_oct22_08.html Author: thekkumbhagam_mohanan