മത്സഖി

മാനസമൈനതേൻ തുളുമ്പി

കാനനമാകെതുള്ളിനടന്നു…

ആയിരമായിരമാത്മവ്യഥകൾ

മായിക ഭൂവിൽ കൂടു കടന്നു

തീരംതേടും സ്മേരവദനം

ചാരെനിന്നു നൃത്തം ചെയ്തു

താരകറാണികൾ പൂമഴചാർത്തി

നീരദമാകെ തണലുവിരിച്ചു.

മാമക വൃഥകൾ ദൂരെ മറഞ്ഞു

ജീവിതമിന്നൊരു പന്തലൊരുക്കി

കൂട്ടരുസ്നേഹപ്പൂന്തേൻ നൽകി

കൂട്ടിനു മത്സഖിയമുനയുമായി.

Generated from archived content: poem17_apr10_07.html Author: thamarakkulam_khan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here