മോഹപ്പക്ഷി

സ്‌നേഹസാമ്രാജ്യത്തിന്റെ ചെങ്കോലും കിരീടവും

മോഹപക്ഷിക്കേകി മുരളിയവളേകി.

ലോലപക്ഷങ്ങൾതോറും തോരാത്ത തേൻമാരി

ലീലാവിലാസങ്ങളിലമർന്നു പറവപ്പെൺ.

പുല്ലാഞ്ഞിക്കാടുതോറും പറന്നുപറന്നവൾ

കല്യാണക്കുറിമാനം പറഞ്ഞു പറന്നുപോയ്‌

മാനസപ്പൊരുളിന്റെ ചെപ്പുകൾ തുറന്നപ്പോൾ

ഗാന തുമ്പികളാകെ തുടരെ നൃത്തം ചെയ്‌തു

അറബിപ്പൊന്നിൻ നാടിന്നാടകളണിഞ്ഞപ്പോൾ

നീരണിയധരങ്ങൾ വിടർന്നു വിവശയായ്‌.

മാന്തളിർകൊത്തിത്തിന്ന ഗാനകോകിലത്തിന്നു

മോദപ്പല്ലക്കിലേറ്റിയാശംസയരുളുന്നു.

Generated from archived content: poem13_oct.html Author: thamarakkulam_khan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here