ഒരുവാക്ക്‌

ഒരുവാക്ക്‌ മതി

എഴുതി തളരാതെ

ഒളിച്ചോടി പോകുന്ന

ഒരുവാക്ക്‌

ആരെങ്കിലുമെന്തെങ്കിലും

പറയുമെന്നുവച്ച്‌

പതുങ്ങിയിരിക്കുന്ന വാക്ക്‌

വൃഷ്ണങ്ങളെ തീപിടിപ്പിക്കാത്ത

കൗമാരത്തിന്റെ വാക്ക്‌

പ്രണയത്തെ

കണ്ണാടിയിൽ മാത്രം

പ്രതിഫലിപ്പിക്കുന്ന

ഒരു കുഞ്ഞുവാക്ക്‌

ഇടവഴിയിൽ ചിന്നിചിതറിയ

തുടർച്ചകളിൽ

വേശ്യകൾ

അലങ്കാരമാക്കുന്ന വാക്ക്‌.

ഒരുവാക്ക്‌ മതി

മരണത്തിലേക്കെത്താൻ

ഒരുവാക്ക്‌ മതി

പ്രണയത്തെ ചുംബിക്കാൻ

ഒരുവാക്ക്‌ മതി

ഗ്ലാസ്സിലേക്കൊഴിച്ചു കുടിക്കുമ്പോൾ

എല്ലാം മറക്കാ

Generated from archived content: poem4_oct16_07.html Author: syambharathan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here