കേരളമാണെന്റെ ജന്മദേശം
കേളിയെഴുന്നൊരു നല്ല ദേശം
കേരവൃക്ഷങ്ങള്‍ നിറഞ്ഞ ദേശം
തീരസമതല ഭൂപ്രദേശം
ആറുകള്‍ തോടും നിറഞ്ഞ ദേശം
കാടുകള്‍ തിങ്ങി വളര്‍ന്ന ദേശം
കുഞ്ചനും തുഞ്ചനും കാവ്യരംഗം
അഞ്ചിതമാക്കി വളര്‍ന്നദേശം
ചെണ്ട തിമിലയിടയ്ക്ക മേളം
കൊമ്പു കുഴലു കലര്‍ന്ന മേളം
പഞ്ചവാദ്യത്തിന്‍ പെരുമകൊണ്ടേ
ഉത്സവാഘോഷം നിറഞ്ഞ ദേശം
കേരലമാണെന്റെ ജന്മ ദേശം
കേളിയെഴുന്നൊരു നല്ല ദേശം.
Generated from archived content: poem1_jan30_13.html Author: suresh_mookanoor