എങ്ങുമൊളീച്ചു കടക്കും കാറ്റേ
നിന്നുടെ ഭാഗ്യം കെങ്കേമം
കുന്നിനു മീതെ പറക്കാനും
കടലിനു മീതെ നടക്കാനും
വേലികള്‍ നൂണു കടക്കാനും
പൂമരമൊന്നു കുലുക്കാനും
കല്ലിനുമീതെ മുള്ളിനുമീതെ
തുള്ളിച്ചാടി നടക്കാനും
തോന്നുന്നേരം പോകാനും
തോന്നുന്നേടം പൂകാനും
കാറ്റേ! നീനെപ്പോലെ നടക്കാന്‍
കാത്തു കൊതിച്ചേ ഞാന്‍ നില്പൂ.
Generated from archived content: poem1_dec29_12.html Author: suresh_mookanoor