ഭ്രൂണഹത്യാനന്തരം

വേദനയുടെ

ഗർഭപാത്രത്തിൽ നിന്ന്‌

നരച്ച മിഴികൾ

നനച്ചു നീട്ടുന്നു.

മിഴിനീരിൽ നിഷ്‌കളങ്കതയുടെ

രുധിരം മണക്കുന്നു.

ഗാത്ര സ്‌നാനം

ചെമന്ന തുളളികളിൽ.

മാത്രയിൽ

ഭ്രൂണങ്ങൾ ചാനലുകൾ

മാതൃത്വം റിമോൾട്ട്‌

വിരഹം, മിഴിക്കിണർ

ഗാത്രം -ഇവ

ഘോഷയാത്ര നടത്തുന്നു.

ശേഷിച്ച ബീജം

സലൂട്ടടിച്ചു മടങ്ങി.

ക്ഷയിക്കാത്ത ഗർഭാശയം

കാഠിന്യമേറാത്ത സ്‌തനം

ഹരിത മാതൃത്വം-

അകലെ മറയുന്നു.

ബീജം ചുരുണ്ടുറങ്ങി.

Generated from archived content: poem4_mar.html Author: sunil_ce

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here