അവർ
ഇരുട്ടുകൊണ്ട്
വസ്‌ത്രം നെയ്‌ത്
ഈശ്വരനെ പുതപ്പിക്കുന്നവർ
കിനാവിനെ പെറ്റ്
തെരുവിലേക്ക്
വലിച്ചെറിയുന്നു.
പ്രണയം കീറിപ്പോയ
എന്റെ വെന്ത വേദനകളിൽ
ഒരു കടൽ
ജനിക്കാനിരിക്കുന്നു.
ജീവന്റെ പകൽതാളിൽ
ഒരു പ്രണയത്തിൻ സിഗ്നൽ
കിനാവിന്റെ തുരങ്കത്തിൽ
അഴുകിയ പ്രണയത്തിന്റെ
ശവമുറി-ഒരു ഒളിവുകാല
പ്രണയംപോലെ.
Generated from archived content: poem17-jan.html Author: sunil-cj
Click this button or press Ctrl+G to toggle between Malayalam and English