മാറ്റം

പതറിടാതെപൊരുതിനിന്ന

പഴയ മനുഷ്യനല്ല നാം

പുതുമതേടി പെരുവഴിയി-

ലെത്തിടുന്നോരിന്നു നാം

അച്ഛനമ്മമക്കളെന്ന

ബന്ധമന്യമാകവെ

സ്വസ്ഥത നശിച്ചുഹത്യ

നിത്യവും പെരുകവേ

ചിന്തയിൽ വിഷം നിറച്ച്‌

ചന്തമോടൊരുങ്ങിനാം

ചിന്തിടുന്ന ചോരയാലീ

ഭൂതലം ചുവക്കവേ

നിന്നെയോർത്തമർഷമോട-

ലറിടുന്നു ഭൂമിയും

നിന്നെ നെഞ്ചിലേറ്റിയന്നു

പാലുതന്നൊരമ്മയും.

Generated from archived content: poem7_apr23.html Author: sumesh_prakkulam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English