ഇടവേളയിൽ സംഭവിച്ചത്‌

കെട്ട്യോള്‌ വീട്ടിൽ പോയതക്കം നോക്കി, പറ്റിയ ചങ്ങാതിമാരെ വിളിച്ചറിയിക്കും. പിന്നെ ആകെമൊത്തം അലങ്കോലമാണ്‌. ആക്രിക്കടപോലെ. വലിച്ചെറിഞ്ഞതെല്ലാം അടുക്കിപ്പെറുക്കി പഴയതുപോലെയാക്കാൻ പരമാവധി ശ്രമിക്കും. ഒരുപാട്‌ വൃത്തിതോന്നാനും പാടില്ലല്ലോ. പക്ഷേ കാര്യമൊന്നുമില്ല. പെണ്ണിന്റെ കണ്ണല്ലേ…. അടിച്ചുവാരുമ്പോഴായിരിക്കും, മൂലയിൽപറ്റിയ ഒരു തീപ്പെട്ടിക്കൊള്ളി അല്ലെങ്കിൽ ചുരുട്ടിക്കൂട്ടി അടുപ്പിലിട്ട ബീവറേജിലെ ബില്ല്‌.

Generated from archived content: story1_juy8_10.html Author: sukethu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here