സൗന്ദര്യം

ജീവിത സൗന്ദര്യം കണ്ടെത്തുവാൻ

പായുന്ന പാന്ഥൻ ഞാൻ പക്ഷേ,

കണ്ടില്ല ഞാൻ സൗന്ദര്യ-

മെന്നിലും നിന്നിലും

എന്നാൽ കാണുന്നു ഞാൻ കുഞ്ഞുങ്ങൾ തൻമനതാരിൽ

കാണുന്നു ഞാനൊരായിരം വർണ്ണങ്ങൾ

കാവ്യങ്ങൾ വർഷിക്കുമേഴതൻ ചാളയിൽ

കിലുകിലാരവം പൊഴിക്കും പക്ഷി ജാലങ്ങളിൽ

സത്യസ്വരൂപന്റെ വർണ്ണരേണുക്കളിൽ.

Generated from archived content: poem16_mar.html Author: subrahmanyan_marottichal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English