വ്യഭിചാരിണി എന്ന അർത്ഥത്തിൽ ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്ന പദമാണ് കൂത്തിച്ചി. ഇത് കൂത്തച്ചിയിൽ നിന്ന് രൂപാന്തരം പ്രാപിച്ചതാണ്. കൂത്ത് പഠിച്ച, നൃത്തം ചെയ്യുന്ന അച്ചിയാണ് കൂത്തച്ചി. കൂത്തന്റെ സ്‌ത്രീലിംഗമാണ് കൂത്തി. അതിനോട് ‘ച്ചി’ ചേർന്നതാണ് കൂത്തിച്ചി. നൃത്തക്കാരികളുടെ അഴിഞ്ഞാട്ടം കണ്ടുമടുത്ത സമുദായത്തിന് അത്തരം ആളുകളോട് തോന്നിയ പുച്ഛം കൂത്തച്ചിയുടെ പരിണാമത്തിലും അർത്ഥത്തിലും മാറ്റം വരുത്തുകയാണുണ്ടായത്.
Generated from archived content: story3-feb.html