അകത്തു ഞാൻ മാത്രമേതോ
ചിലന്തിവലയിൽപ്പെട്ടു
പുളയുമ്പോൾ പുറത്തൊരു
കാൽപ്പെരുമാറ്റം
വന്നതാരോ? കാവൽക്കാര-
നുറങ്ങിയോ, കതകുക-
ളൊന്നുമടച്ചില്ലയെന്നോ,
വിളിപ്പതാരോ?
വാതിലുകൾ തള്ളിത്തുറ-
ന്നകത്തവൻ കടന്നെന്നെ-
യീവലയിൽ നിന്നു മുക്ത-
നാക്കുകില്ലെന്നോ?
Generated from archived content: poem2_jan4_10.html Author: sreedharanunni
Click this button or press Ctrl+G to toggle between Malayalam and English