കനവ്

മഴമേഘം കനക്കുന്നുണ്ട്
തണുത്ത കാറ്റ് വീശുന്നുണ്ട്
ആ മഴയൊന്നു പെയ്‌തോട്ടെ
കണ്ടോ… നീ,

ആ നനവില്‍ കുതിര്‍ന്ന്
പൊടീമണ്ണില്‍ പൊതിഞ്ഞ്
മുളപൊട്ടി….. തളിര്‍ത്ത്…
ഭൂമിയുടെ വിശാലതയിലേക്ക്
ചില്ലകള്‍ നീട്ടി…നീട്ടി…
മൊട്ടിട്ട്… പൂവിട്ട്…
കനികള്‍ വിളയിച്ച്


ചത്തു പോയൊരു
വിത്തുവില്‍പ്പനക്കാരന്റെ
പ്ലാസ്റ്റിക് കൂട്ടിലിരുന്നിങ്ങനെ
കിനാവ് കാണാ തുടങ്ങിയിട്ടിപ്പോള്‍
എത്ര മഴക്കാലങ്ങള്‍ വന്നുപോയി

Generated from archived content: poem3_apr9_14.html Author: sreedevi-k-lal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here