രാരീരം പാടുവാനമ്മയില്ല
തന്നന്നം കൊട്ടുവാൻ അച്ഛനില്ല.
എൻമനതാരിലിന്നാരുമില്ല
എൻ മനോവേദന മാത്രമായി.
അമ്മയെ കണ്ടതായോർമ്മയില്ല
അച്‌ഛന്റെ രൂപവും ഓർമ്മയില്ല
മാതൃസോദർതൻ ആട്ടും തുപ്പും
കേട്ടുകേട്ടെന്റെ മനം മടുത്തു.
എന്നുടെ ഏകസഹോദരിയെ
അച്‌ഛന്റെ നാട്ടിൽ പറഞ്ഞുവിട്ടു.
ഇങ്ങനെ ഏകയായ് നിന്നിടുമ്പോൾ
ഞാനുമനാഥയായ് തീർന്നിടുന്നു.
Generated from archived content: poem2_oct.html Author: soumya_h