ചെത്തിയടിക്കാൻ വേഗത്തിലെത്താൻ
ഇരുചക്രവാഹനമൊന്നു വാങ്ങി
ആശിച്ച വേഗത്തിലോടിച്ചു പയ്യൻ
ആപത്തൊന്നും വന്നതുമില്ല
കാലംമാറി ഭരണം മാറി
‘ഹെൽമെറ്റ്’ നിർബന്ധമാക്കി സർക്കാർ
സുരക്ഷിതമാട്ടെ തലയെങ്കിലും
വാങ്ങീ ‘മുദ്ര’യുള്ളൊരെണ്ണം.
ഭാരം തലയിലേറ്റിയോടിച്ചു വാഹനം
കൂട്ടിയിടിച്ചൊരു ലോറിയുമായി
‘ഹെൽമെറ്റു’പൊട്ടി തലയിൽ കയറി
‘ഹെൽ’ ‘മെറ്റു’ ചെയ്തു പയ്യൻ പാവം.
Generated from archived content: poem6_oct16_07.html Author: sk_cheriyazheekkal