കളിപ്പാവ

ബാല്യത്തിൽ

നീയൊരു കളിപ്പാവ

എൻ നോക്കിനൊപ്പം

എൻവാക്കിനൊപ്പം

ചലിക്കുന്നൊരു മൺപാവ.

ഇന്നു ഞാനറിഞ്ഞു

വെറുമൊരു കളിപ്പാവയല്ല നീ

മടങ്ങാത്ത, ഒടിയാത്ത

സത്തതന്നുടമ

തോന്നണമഭിമാനമെങ്കിലും

ചിതറിയ ചിന്തയിൽ-

പ്പെട്ടൊരെൻമനം

പിടയുന്നുകുഞ്ഞേ.

Generated from archived content: poem2_jun28_07.html Author: sk_cheriyazheekkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here