അമ്മിഞ്ഞ നുണയും
പ്രായത്തിൽ
വാത്സല്യനിധിയാം
അമ്മയില്ല.
മംഗല്യസ്വപ്നം
പൂവിടുന്നേരം
കനയാദാനത്തിന്
അച്ഛനില്ല.
വധുവായ് നിന്നൊരെൻ
കരം പിടിച്ചപ്പോൾ
തുടിച്ചെൻമനം
സുരക്ഷിതമെന്നുനിനച്ചു
കാലം കഴിയവേ
ജീവിതപാതതൻ
തണലായ പതിയെന്ന
സത്യവും തകർന്നുപോയി.
വാർദ്ധക്യത്തിൻ സായാഹ്നത്തിൽ
കാലിടറുന്നൊരെൻ താങ്ങായി
സന്താനസൗഭാഗ്യവും
തേടിയില്ല.
വിധിയെന്നു പറയാൻ
എന്തെളുപ്പം
വിധിയെ തടുക്കാൻ
കഴിഞ്ഞതുമില്ല.
എങ്കിലുമെന്നാത്മാവിൻ
നീറ്റലൊതുക്കാൻ
പാവമാം വിധിയെ പഴിക്കട്ടെ
Generated from archived content: poem10_jun1_07.html Author: sk_cheriyazheekkal